വി.വി.രാജേഷിൻ്റെ സുഗതൻ കുമ്പിടിയാ, കുമ്പിടി. ജയിലിലും ഉണ്ട്, അതേ സമയം കോർപ്പറേഷൻ യോഗത്തിലുമുണ്ട്. കേസായി.

വി.വി.രാജേഷിൻ്റെ സുഗതൻ കുമ്പിടിയാ, കുമ്പിടി. ജയിലിലും ഉണ്ട്, അതേ സമയം കോർപ്പറേഷൻ യോഗത്തിലുമുണ്ട്. കേസായി.
Oct 8, 2026 11:48 AM | By PointViews Editor

തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി കൗൺസിലർ ആർ. സുഗതൻറെ പേരിൽ വ്യാജ ഒപ്പിട്ടെന്ന പരാതിയിൽ മേയർ വി.വി. രാജേഷിനെ ഒന്നാം പ്രതിയാക്കി മ്യൂസിയം പൊലീസ് കേസെടുത്തു. ആർ. സുഗതൻ, കോർപ്പറേഷൻ സെക്രട്ടറി എന്നിവരാണ് കേസിലെ യഥാക്രമം രണ്ടും മൂന്നും പ്രതികൾ. വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന എന്നീ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.കോർപ്പറേഷൻ ഭരണം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ മേയറും സെക്രട്ടറിയും ചേർന്ന് ഗൂഢാലോചന നടത്തി സുഗതന്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തുകയായിരുന്നു എന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 തീയതികളിൽ നടന്ന കൗൺസിൽ യോഗങ്ങളിലാണ് ഈ തിരിമറി നടന്നത്. കേസിൽ മേയർ ഉൾപ്പെടെയുള്ള പ്രതികളെ പൊലീസ് ഉടൻ തന്നെ ചോദ്യം ചെയ്തേക്കും.

അതേസമയം, ആർ. സുഗതനെതിരെ കാപ്പാ കേസ് ചുമത്തിയത് ഹൈകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. സുഗതന്റെ ഭാര്യ നൽകിയ ഹർജിയിലാണ് ഉത്തരവ്.

പൊലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ല കലക്ടറാണ് ക്രിമിനൽ കേസുകളിൽ പ്രതിയായവരെ കരുതൽ തടങ്കലിൽവെക്കാൻ ഉത്തരവിടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സുഗതനെതിരായ നടപടി.

എന്നാൽ, നടപടിക്രമങ്ങൾ പാലിക്കാതെയാണ് കാപ്പ ചുമത്തിയതെന്നും ഇത് റദ്ദാക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. നിലവിൽ കാപ്പ തടവുകാരനായി തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് സുഗതൻ ഉണ്ടായിരുന്നത്. ഉത്തരവ് റദ്ദാക്കിയതോടെ ജയിലിൽ നിന്ന് പുറത്തിറങ്ങി..

തിരുവനന്തപുരം വട്ടിയൂർക്കാവ് പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആർ. സുഗതൻ. 2019 ആഗസ്റ്റ് 25 ന് ഒരാളെ കല്ല് കൊണ്ട് തലക്കടിച്ചതിന് മനപ്പൂർവമല്ലാത്ത വധശ്രമ കേസ്, 2023 ജൂലൈ 20 ന് മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർത്ത കേസ്, 2023 ജൂലൈ 17 ന് ഭർത്താവിന് എതിരെയുള്ള പകതീർക്കാൻ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ച കേസ്, 2025 മാർച്ച് 14 ന് ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ചതിന് മനഃപൂർവ്വമല്ലാത്ത വധശ്രമ കേസ്, 2025 ജൂലൈ 25 ന് സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതിന് ജുഡീഷ്യൽ ഓഫിസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026 ഫെബ്രുവരി രണ്ടിന് എം.എൽ.എ ആയിരുന്ന വി.കെ. പ്രശാന്തിൻ്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസ് എന്നിവയാണ് ആർ. സുഗതൻ പ്രതിയായ കേസുകൾ. ഈ കേസുകളിൽ എല്ലാം

പ്രതിയായിരിക്കെയാണ്, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സുഗതൻ ബി.ജെ.പി

സ്ഥാനാർഥിയായി വാഴോട്ടുകോണം ഡിവിഷനിൽ മത്സരിച്ചു ജയിച്ചത്.

V.V. Rajesh's Sugathan is a kumbidi, kumbidi. He is in jail and at the same time he is in the corporation meeting. It's a case.

Related Stories
കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ ഇനി സാനിറ്ററി നാപ്കിൻ ലഭിക്കും

Oct 7, 2026 01:48 PM

കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ ഇനി സാനിറ്ററി നാപ്കിൻ ലഭിക്കും

കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ ഇനി സാനിറ്ററി നാപ്കിൻ...

Read More >>
കോളജുകൾ ഇനി ഡ്രഗ് ഫ്രീ കാമ്പസുകളാകും. ഇത് തുടക്കം മാത്രം.

Oct 7, 2026 12:00 PM

കോളജുകൾ ഇനി ഡ്രഗ് ഫ്രീ കാമ്പസുകളാകും. ഇത് തുടക്കം മാത്രം.

കോളജുകൾ ഇനി ഡ്രഗ് ഫ്രീ കാമ്പസുകളാകും. ഇത് തുടക്കം...

Read More >>
കാട്ടുപന്നിയെ കൊല്ലാനുള്ള ഉത്തരവ് മരവിച്ചങ്ങനെ നിൽപ്പാണ്. സർക്കാർ നയം പറയുന്നില്ല. മാംസം ഉപയോഗിക്കാനും അനുവദിക്കണം.

Oct 6, 2026 12:00 PM

കാട്ടുപന്നിയെ കൊല്ലാനുള്ള ഉത്തരവ് മരവിച്ചങ്ങനെ നിൽപ്പാണ്. സർക്കാർ നയം പറയുന്നില്ല. മാംസം ഉപയോഗിക്കാനും അനുവദിക്കണം.

കാട്ടുപന്നിയെ കൊല്ലാനുള്ള ഉത്തരവ് മരവിച്ചങ്ങനെ നിൽപ്പാണ്. സർക്കാർ നയം പറയുന്നില്ല. മാംസം ഉപയോഗിക്കാനും...

Read More >>
പേരാവൂരിൽ വീർ സവർക്കർ സേവാ സംഘം

Oct 5, 2026 04:40 PM

പേരാവൂരിൽ വീർ സവർക്കർ സേവാ സംഘം

പേരാവൂരിൽ വീർ സവർക്കർ സേവാ...

Read More >>
കൂടോത്രാ ഹ സ്വാഹ, മന്ത്രവാദം, ദുർമന്ത്രവാദം എന്നിവയ്ക്കെതിരെ പുതിയ നിയമം വരുന്നു. കടുത്ത ശിക്ഷകളും.

Oct 4, 2026 02:42 PM

കൂടോത്രാ ഹ സ്വാഹ, മന്ത്രവാദം, ദുർമന്ത്രവാദം എന്നിവയ്ക്കെതിരെ പുതിയ നിയമം വരുന്നു. കടുത്ത ശിക്ഷകളും.

കൂടോത്രാ ഹ സ്വാഹ, മന്ത്രവാദം, ദുർമന്ത്രവാദം എന്നിവയ്ക്കെതിരെ പുതിയ നിയമം വരുന്നു. കടുത്ത...

Read More >>
അപകടകരമായി നിന്ന മരം ആചാരം ലംഘിച്ച് മുറിച്ചുവെന്ന ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറെ സസ്പെൻഡ് ചെയ്തു.

Oct 4, 2026 08:12 AM

അപകടകരമായി നിന്ന മരം ആചാരം ലംഘിച്ച് മുറിച്ചുവെന്ന ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറെ സസ്പെൻഡ് ചെയ്തു.

അപകടകരമായി നിന്ന മരം ആചാരം ലംഘിച്ച് മുറിച്ചുവെന്ന ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറെ സസ്പെൻഡ്...

Read More >>
Top Stories